തോന്നയ്ക്കൽ സർവീസ് സഹകരണ ബാങ്ക്
എന്നും ജനങ്ങൾക്കൊപ്പം

ക്ലാസ് 1 സ്പെഷ്യൽ ഗ്രേഡ് ബാങ്ക് • ഉദാത്തമായ സേവനം • മികച്ച സഹകരണം

സാമ്പത്തിക സ്വാശ്രയത്വത്തിനും കമ്മ്യൂണിറ്റി വളർച്ചയ്ക്കുമായി തോന്നയ്ക്കൽ സർവീസ് സഹകരണ ബാങ്കിൽ ചേരുക.

ഞങ്ങളുടെ സൊസൈറ്റിയിലേക്ക് സ്വാഗതം

തോന്നയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രദേശത്തെ കർഷകർക്കും സാധാരണക്കാരായ ഇതര ജനവിഭാഗങ്ങൾക്കും വായ്പ്പകളും മറ്റു സഹായങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1927 ഏപ്രിൽ 4ന് പരസ്പര സഹായ സംഘമായി രജിസ്റ്റർ ചെയ്യപ്പെട്ടതാണ്.1927 ഏപ്രിൽ 16 നാണ് സംഘം പ്രവർത്തനമാരംഭിച്ചത് . പിന്നീട് തിരുവനന്തപുരം ജില്ലയിലെ ഏറ്റവും മികച്ച ബാങ്കുകളിൽ ഒന്നായി നമ്മുടെ ബാങ്ക് മാറിയിരിക്കുന്നു .

സാധാരണക്കാരുടെ ജീവിതപ്രയാസങ്ങൾ ലഘൂകരിക്കാനും പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പം നിൽക്കാനും ബാങ്ക് പ്രതിബദ്ധമാണ്. മികച്ച സേവനവും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കി സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിൽ സജീവമായി പ്രവർത്തിച്ച് സമൂഹത്തിന്റെ സമഗ്ര പുരോഗതിക്ക് ബാങ്ക് നിർണായക പങ്ക് വഹിക്കുന്നു.

Agriculture Cooperative

ഞങ്ങളുടെ പ്രത്യേകതകൾ

കോർ ബാങ്കിംഗ്
സ്വർണ്ണപ്പണയ വായ്പ
സാമൂഹ്യക്ഷേമ പെൻഷൻ
മൊബൈൽ SMS ബാങ്കിംഗ്
RTGS, NEFT, UPI
വളം & നീതിഗ്യാസ്
നീതി സ്റ്റോറുകൾ

പ്രധാന സേവനങ്ങൾ

സ്വർണ്ണ പണയം

കുറഞ്ഞ പലിശ നിരക്കിലും ലളിതമായ രേഖകളിലൂടെയും വേഗത്തിലുള്ള സ്വർണ്ണ പണയ വായ്പകൾ.

കൂടുതൽ അറിയാൻ →

കാർഷിക വായ്പ

കാർഷിക ആവശ്യങ്ങൾക്ക് ലളിതമായ വ്യവസ്ഥയിൽ കാലതാമസംകൂടാതെ വായ്പകൾ.

കൂടുതൽ അറിയാൻ →

നിക്ഷേപ പദ്ധതികൾ

ഉയർന്ന പലിശ നിരക്കിൽ സുരക്ഷിതമായ സ്ഥിര നിക്ഷേപങ്ങളും ആവർത്തന നിക്ഷേപങ്ങളും.

കൂടുതൽ അറിയാൻ →

മറ്റ് സേവനങ്ങൾ

സാധാരണക്കാരുടെ ദൈന്യം ദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രതേകം നടപ്പിലാക്കിയ കാർഷിക ഗ്രാമം പദ്ധതി, സഹകരണ കാരുണ്യ സ്പർശം പദ്ധതി, സഹകരണ സഹായഹസ്തം പദ്ധതി.

കൂടുതൽ അറിയാൻ →

നീതി മെഡിക്കൽ സ്റ്റോർ

തോന്നയ്ക്കൽ സർവീസ് സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽ സ്റ്റോർ വഴി കാൻസർ മരുന്നുകൾ പൂർണ്ണമായും ലാഭം ഒഴിവാക്കി രോഗികൾക്ക് ലഭ്യമാക്കി വരുന്നു. ഗുണമേന്മയുള്ള മറ്റ് മരുന്നുകൾക്ക് ആകർഷകമായ വിലക്കുറവും ലഭ്യമാണ്.

വേങ്ങോട് മാർക്കറ്റിന് സമീപം

നീതി മെഡിക്കൽസ്
Neethi Medicals and Lab

10% - 60%

വരെ ഇളവുകൾ